February 26, 2007

പോസ്റ്റ്മോര്‍ട്ട മുറിയില്‍....

എന്തായിരിക്കും എല്ലും മാംസവും ചേര്‍ന്ന രൂപത്തെ മനുഷ്യനാക്കുന്നത്?
ഞരമ്പിലോടുന്ന ചോര? ജീവകോശങ്ങളിലൂടെ ചൂളംകുത്തിപ്പായുന്ന പ്രാണവായു?
ഈ ഭൂമിയിലെ നന്മകളേയും വേദനകളേയും പറ്റിയുള്ള അവന്റെ വികാരങ്ങള്‍?
അവനേക്കുറിച്ചുള്ള എന്റെ വികാരങ്ങള്‍ ?
************
വളരെയധികം സ്നേഹവാനായിരുന്ന വകയിലൊരു ഇളയച്ഛന്‍ കഴിഞ്ഞ വ്യാഴാഴ്ച ബൈക് ആക്സിഡന്റില്‍ മരിച്ചു. മൃതദേഹം മോര്‍ചറിയില്‍നിന്നെടുത്ത് പോസ്റ്റ്മോര്‍ടെം റൂമില്‍കൊണ്ടുകൊടുത്തപ്പോള്‍ അവിടെ വേറൊരു മൃതശരീരത്തിന്റെ തല ഉളിയും ചുറ്റികയും ഉപയോഗിച്ച് പൊളിച്ചെടുക്കുന്നു. നെഞ്ചും വയറും കീറിപ്പൊളിച്ച് തുറന്നു വച്ചിരിക്കുന്നു. തല കറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് പുറത്തിറങ്ങി. ശുദ്ധവായു ആവോളം വലിച്ചു കയറ്റി. അരമണിക്കൂറിനു ശേഷം ബോഡി ഏറ്റുവാങ്ങാന്‍ അറിയിപ്പു കിട്ടി ചെന്നപ്പോള്‍ അറ്റന്‍ഡര്‍ക്കു ലേശം ധൃതി കൂടിപ്പോയി... തുന്നിക്കൂട്ടിക്കൊണ്ടിരിക്കുന്നതേയുള്ളു... തലച്ചോറെല്ലാം വാരിക്കൂട്ടി വയറിനകത്ത് കുത്തിനിറച്ച് മൂന്നുനാലു തുന്നല്‍....നിര്‍വികാരനായി ശരീരം ഏറ്റുവാങ്ങി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ഒരു ഞെട്ടലോടെ മനസ്സിലായി... ഇളയച്ഛന്‍ എനിക്കൊരു മാംസക്കൂമ്പാരമായി മാറിയിരിക്കുന്നു....
മാപ്പ്....മാപ്പ്...
വസാംസി ജീര്‍ണ്ണാനി യഥാ വിഹായ....

3 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 (നാളെ) ആണ്.

salil | drishyan said...

സനോജേ,

പോസ്റ്റുകളെല്ലാം വായിച്ചു. എല്ലാത്തിനെ കുറിച്ചുള്ള അഭിപ്രായവും ഒന്നിച്ചു കൊടുക്കുന്നു.

പോസ്റ്റ്മോര്‍ട്ട മുറിയില്‍.... :
വേദനിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പെന്ന നിലയില്‍ നന്നായിട്ടുണ്ട്.
“വസാംസി ജീര്‍ണ്ണാനി യഥാ വിഹായ“യുടെ അര്‍ത്ഥം കൂടി ഒരു നോട്ട് ആയി എഴുതിയിരുന്നെങ്കില്‍ എന്നെ പോലുള്ളവര്‍ക്ക് ‘ഊഹങ്ങള്‍‘ ഒഴിവാക്കാമായിരുന്നു.

കോണ്‍ഫിഡന്‍സ് ബില്‍ഡര്‍:
:-)

കുഞ്ഞേ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍.... :
“കണ്ണന്‍ ഇന്നു കരയാതിരിക്കട്ടേ ഈശ്വരാ... ഞാന്‍ ചെന്ന്യായകം പുരട്ടീട്ട് ണ്ട്...” - സ്നേഹവും നിസ്സഹായതാവസ്ഥയും കലര്‍ന്ന ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു.

മകന്‍:
സുന്ദരം. മനസ്സിലൊരു മഴ പെയ്തു.

ആശാരി മാധവന്‍:
ഹും.......... ഇതു ഒരുപാട് കേട്ടതല്ലേ. എഴുത്തിലോ തന്തുവിലോ ഒരു പുതുമ തോന്നിയില്ല.

മകന്‍ അഛനു പറഞ്ഞു തന്ന കഥ :
:-) നിഷ്കളങ്കം! ചിണ്ടിലൊരു ചിരി വിടര്‍ന്നു.

ഉഷ്ണഭൂമിയില്‍ മഴ പെയ്താല്‍... :
മനസ്സിന്‍‌റ്റെ ഉഷ്ണഭൂമിയിലും നാമ്പുകള്‍ മുളപൊട്ടി തളിരുകള്‍ ദൃശ്യമാകട്ടെ.......

ഇനിയും ഒരുപാടെഴുതുക.

സസ്നേഹം
ദൃശ്യന്‍

സാജന്‍| SAJAN said...

സനോജേ, ഇത് സനൊജിന്റെ അനുഭവമാണെന്നു തോന്നിയത് കൊണ്ടാണൊ എന്തൊ, വളരെ റ്റച്ചിങ്ങ് ആയിരുന്നു... എഴുതുക ഇനിയും